2011ൽ റിലീസായ ‘ഉറുമി’ എന്ന ഹിസ്റ്റോറിക് ത്രില്ലറിനു ശേഷം വീണ്ടുമൊരു മലയാള ചിത്രവുമായി സന്തോഷ് ശിവൻ എത്തുന്നു. സന്തോഷ് ശിവൻ തന്നെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ലോകോത്തര നിലവാരം കാത്തു സൂക്ഷിക്കുന്ന ഛായാഗ്രാഹകനാണ് സന്തോഷ് ശിവൻ . ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബർ 20ന് ആലപ്പുഴ ഹരിപ്പാടിൽ ചിത്രീകരണം ആരംഭിക്കുന്നതാണ്. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.സന്തോഷ് ശിവനും, മഞ്ജു വാരിയരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിലുള്ളത്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
Comments
Post a Comment