loading...
loading...

സിക്സ് പാക്കുമായി ധ്രുവൻ – പ്രേക്ഷകരെ ഞെട്ടിച്ചു ക്വീൻ താരം!!!

സിനിമ താരങ്ങളും അവരുടെ മേക് ഓവറുകളും എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആകാറുണ്ട്. മലയാളത്തിൽ അത്രകണ്ട് സ്ഥിരമല്ലെങ്കിലും തമിഴ് തെലുങ്ക് സിനിമ നടൻമാർ നടത്തുന്ന ബോഡി മേക് ഓവർ ആണ് സ്ഥിരം സിനിമ ചർച്ചകളിൽ കടന്നു വരുന്നത്. മലയാളത്തിൽ ചില യുവതാരങ്ങൾ ബോഡി മേക് ഓവറുകളിൽ ശ്രദ്ധിക്കാറുണ്ട്, അക്കൂട്ടത്തിലേക്ക് പുതിയ ഒരു താരം കൂടെ എത്തുന്നു.

ക്വീൻ എന്ന കന്നി ചിത്രം കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ നടൻ ധ്രുവൻ ആണ് മേക്കോവറിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. സിക്സ് പാക്ക് ശരീരവുമായി ആണ് പ്രേക്ഷകരെ ഞെട്ടിക്കാൻ ധ്രുവൻ എത്തുന്നത്. മമ്മൂട്ടി ചിത്രം മാമാങ്കത്തിലാണ് ഇപ്പോൾ ധ്രുവൻ അഭിനയിക്കുന്നത്.
നടൻ ടോവിനോ തോമസ് അടക്കമുള്ളവർ ധ്രുവനെ ഈ പ്രയത്നത്തിന് അഭിനന്ദിക്കുന്നുണ്ട്. Catamount ജിം ട്രൈനർ അനീഷ് ഷൈജൻ ആണ് ധ്രുവന്റെ മേക്കോവറിനു പിന്നിൽ. ഒട്ടനവധി താരങ്ങളുടെ ട്രെയ്നറാണ് അനീഷ്.




നടൻ ടോവിനോ തോമസ് അടക്കമുള്ളവർ ധ്രുവനെ ഈ പ്രയത്നത്തിന് അഭിനന്ദിക്കുന്നുണ്ട്. Catamount ജിം ട്രൈനർ അനീഷ് ഷൈജൻ ആണ് ധ്രുവന്റെ മേക്കോവറിനു പിന്നിൽ. ഒട്ടനവധി താരങ്ങളുടെ ട്രെയ്നറാണ് അനീഷ്.


Comments