loading...
loading...

സെവാഗിനും മോഹന്‍ലാല്‍ ഏട്ടന്‍ തന്നെ ! മോഹന്‍ലാലിനു നന്ദി അറിയിച്ചു സെവാഗ്


ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ ബാറ്റിങ്ങിലെ മാസ്മരികത കൊണ്ട് തന്റേതായ ബാറ്റിംഗ് ശൈലി കൊണ്ട് ഇന്ത്യക്കാരെ ത്രസ്സിപിച്ച താരമായിരുന്നു വിരേന്ദര്‍ സെവാഗ്. ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനമാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളും ആരാധകരും  സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനു ജന്മദിനാശംസകള്‍  നേര്ന്നുകൊണ്ടിരിക്കുയാണ്,  ഇതോടൊപ്പം തന്നെ മലയാള സിനിമയുടെ കംപ്ലീറ്റ്‌ ആക്ടര്‍  മോഹന്‍ലാലും സെവാഗിനു ജന്മദിനാശംസകളുമായി വന്നു. മോഹന്‍ലാലിന്റെ ആശംസക്ക് ലാലേട്ടന് ഒരുപാട് നന്ദി എന്ന മറുപടിയാണ് സെവാഗ് നല്കിയത്. ലാലേട്ടന്‍ എന്നെടുത്ത് പറഞ്ഞു സെവാഗ് ട്വീറ്റ് ചെയ്തത് ശ്രേധേയമായി



ഇതിനു മുൻപ് മോഹൻലാലിന് സെവാഗ്  ജന്മദിന ആശംസകൾ നേർന്നിരുന്നു. മലയാള സിനിമയുടെ രാജാവിന് ജന്മദിന ആശംസകൾ നേരുന്നു എന്നാണ്  അന്ന് സെവാഗ് ട്വീറ്റ് ചെയ്തത്. ദേശീയ അന്തര്‍ദേശിയ തലത്തിൽ ഉള്ള നിരവധി പേര് മോഹൻലാലിന് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്  ഹൃതിക് റോഷൻ, വിജേന്ദർ സിങ്, എന്നിവരൊക്കെ ട്വിറ്റെർ വഴി മോഹൻലാലുമായി സമ്പർക്കം പുലർത്തുന്നവർ ആണ് . ഏതായാലും ഇന്ന്  വിരേന്ദര്‍ സെവാഗിന്  ലാലേട്ടന്‍  നൽകിയ ജന്മദിനശംസയും അതിനു ശേഷം സെവാഗ് നൽകിയ മറുപടിയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്. സെവാഗിനും നമ്മുടെ ലാലേട്ടൻ ഏട്ടൻ തന്നെയാണ് .

Comments