മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ പണംവാരി ചിത്രമാകാനുള്ള കുതിപ്പിലാണ് കായംകുളം കൊച്ചുണ്ണി. അമ്പതു കോടിക്കടുപ്പിച്ചു കളക്ഷൻ വളരെ കുറഞ്ഞ ദിനങ്ങൾ കൊണ്ട് നേടിയ ചിത്രം അതിവേഗം ആ നേട്ടത്തിലേക്ക് എത്തുന്ന ചിത്രം കൂടെയാണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വമ്പൻ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ചിത്രത്തിന് ഒരു എക്സ് എലമെന്റ് ഉണ്ടായിരുന്നത് മോഹൻലാലിന്റ extended cameo റോൾ തന്നെയാണ്. അത്രമാത്രം കൈയടിയാണ് ഇത്തിക്കര പക്കി നേടുന്നത്.
അതിഗംഭീര റെസ്പോൺസ് ആണ് ചിത്രത്തിലെ മോഹൻലാലിൻറെ വെറും 20 മിനിട്ടടുപ്പിച്ചു രംഗങ്ങൾക്ക് ലഭിക്കുന്നത്. പ്രേക്ഷകർ അത്രകണ്ട് ഇഷ്ടപെട്ട ഈ കഥാപാത്രത്തിനെ വച്ചൊരു സ്പിനോഫ് ചിത്രം ഉണ്ടാകണം എന്നൊരു ആഗ്രഹം ഭൂരിഭാഗം മലയാളി പ്രേക്ഷകർക്ക് ഉണ്ട്. അത്തരത്തിൽ ഇത്തിക്കര പക്കി എന്ന കേന്ദ്ര കഥാപാത്രമാകുന്ന ഒരു സിനിമ ഉണ്ടാകും എന്ന് തന്നെയാണ് കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ സംവിധായകൻ റോഷൻ ആൻഡ്രൂസ് അഭിപ്രായപ്പെടുന്നത്.
News 18 നു നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇത്തിക്കര പക്കി എന്ന ചിത്രം ഉറപ്പായും സംഭവിക്കും എന്ന് പറഞ്ഞത്. കായംകുളൻ കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കി അത്രകണ്ട് പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ടെന്നും റോഷൻ പറഞ്ഞു. അങ്ങനെ ഒരു ചിത്രം യാഥാർഥ്യമാകട്ടെ എന്ന് ആശംസിക്കുന്നു.
Comments
Post a Comment