ആശിച്ചതുപോലെ മജന്ത സാരിയണിഞ്ഞ് നവവധുവായി മലയാളത്തിന്‍റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി. അനൂപ് കഴുത്തി..താലിയണിയിച്ചപ്പോൾ കൈക്കൂപ്പി അകക്കണ്ണിൽ എല്ലാം കാണുന്നുണ്ടായിരുന്നു മലയാളത്തിന്റെ പ്രിയപാട്ടുകാരി. അതിനുശേഷം അനൂപിന്റെ കൈപിടിച്ച് പ്രിയപ്പെട്ടവരുടെ ഇടയിലേക്ക് ഇരുവരുമെത്തി, ഇനിയുള്ള ജീവിതം കൈവിടില്ലെന്ന് ഉറപ്പോടെ...
ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും മിമിക്രി കലാകാരനും ഇന്‍റീരിയല്‍ ഡെക്കറേഷന്‍ കരാറുകാരനുമായ എന്‍. അനൂപും തമ്മിൽ വിവാഹിതരായി .ഇന്ന് രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂർത്തത്തിലായിരുന്നു അനൂപ് വിജയലക്ഷ്മിയുടെ കഴുത്തിൽ താലിചാർത്തിയത് .വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് പിന്നണി ഗായിക വിജയലക്ഷ്മി.
രണ്ട് വർഷങ്ങൾക്ക് മുൻപ് വിജയലക്ഷ്മിയുടെ കുടുംബ ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു ഇരുവരും പരിചയത്തിലായത് .അതിനു ശേഷമാണ് വിവാഹാഭ്യർത്ഥനയുമായി അനൂപ് എത്തുന്നത് .സംഗീതം ഏറെ ഇഷ്‌ടപ്പെടുന്ന വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും ഏറെ കഴിവുള്ള വ്യക്തി കൂടിയാണ് അനൂപ് .യേശുദാസ് ഉൾപ്പെടെ നിരവധി സാമൂഹിക സാംസ്‌കാരിക ,കലാ മേഖലയിൽ ഉള്ളവരും വിജയല്ക്ഷമിക്ക് ആശംസകളുമായി എത്തി .
Comments
Post a Comment